UAE യിലെ കരുവാരക്കുണ്ട്കാരായ പ്രവാസികൾ രൂപം നൽകിയ സാമൂഹിക കൂട്ടായ്മയാണ് UCKPCS. 7 എമിറേറ്റ്സിലേയും പ്രവാസികൾ ഇതിൽ ഉൾപ്പെടുന്നു.
UAE യിലെ കരുവാരക്കുണ്ട്കാരായ പ്രവാസികൾ രൂപം നൽകിയ സാമൂഹിക കൂട്ടായ്മയാണ് UCKPCS. 7 എമിറേറ്റ്സിലേയും പ്രവാസികൾ ഇതിൽ ഉൾപ്പെടുന്നു.
മാനവിക മൂല്യങ്ങളും ജനാധിപത്യ മൂല്യങ്ങളിലും അധിഷ്ഠിതമായ ചട്ടക്കൂടിനുള്ളിൽ നിന്ന് പ്രവർത്തിക്കുന്ന ഈ കൂട്ടായ്മയിൽ മലപ്പുറം ജില്ലയിലെ കരുവാരകുണ്ട് പഞ്ചായത്തിൽ നിന്നുള്ള പ്രവാസികൾ മാത്രമാണ് അംഗങ്ങളായിട്ടുള്ളത്. 2014 മുതൽ ഈ കൂട്ടായ്മ പ്രവർത്തിച്ചുവരുന്നുണ്ട്.
UAE യിൽ ഉള്ള കരുവാരകുണ്ട് കാരായ പ്രവാസികളുടേയും നാടിൻ്റേയും വ്യക്തിതലത്തിലും സാമൂഹിക തലത്തിലുമുള്ള സർവ്വതോമുഖമായ ക്ഷേമവും ഐശ്വര്യവുമാണ് UCKPCS ൻ്റെ വിഷൻ.
തിന്മയുടേയും പ്രതിസന്ധികളുടേയും ഒറ്റപ്പെടലിൻ്റേയും നടുവിൽ അകപ്പെട്ട നമ്മൾ ഓരോരുത്തർക്കും, മാനവിക മൂല്യങ്ങളിൽ അധിഷ്ഠിതമായതും വിവിത തലങ്ങളിലുമുള്ള സാമൂഹികക്ഷേമം സാധ്യമാക്കുക, അതിനായി കലാകായിക സാംസ്കാരിക പരിപാടികളും ക്ഷേമ പരിപാടികളും ആവിഷ്കരിച്ച് നടത്തുകയാണ് ഇതിൻ്റെ കർമ്മപഥം. UCKPCS ൻ്റെ ഭാഗമായ ഓരോ അംഗവും നൽകുന്ന വിവിധങ്ങളായ സേവനങ്ങളാണ് ഈ ലക്ഷ്യനിർവ്വണത്തിനുള്ള ഇന്ധനവും ഊർജ്ജവും...
UAE CHAPTER